Programs Vakradrishti

പബ്ലിക് റിലേഷന്‍സ് എന്ന കയിലുകുത്തല്‍

മുഖ്യമന്ത്രി മിണ്ടുന്നതും പറയുന്നതുമെല്ലാം പി.ആര്‍.എജന്‍സി നിര്‍ദേശിക്കുന്നത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു തുടങ്ങിയിട്ട് ഏറെ നാളായി. തിരഞ്ഞെടുപ്പ് കാലമായതോടെ പി.ആര്‍.എജന്‍സികള്‍ സര്‍ക്കാരില്‍ മാത്രമല്ല മറ്റു പാര്‍ട്ടി ഓഫീസുകളിലും കയറിയിറങ്ങുന്നവെന്നത് പരസ്യമായ രഹസ്യമാണ്. ഇവന്റ് മാനേജ്‌മെന്റ് പോലുള്ള ചില ഫോണ്‍ വിളികളുടെ തിരക്കഥയും സംഭാഷണവും ഇത്തരം പി.ആര്‍.ഏജന്‍സിയാണെന്നതും രഹസ്യമല്ല. പക്ഷെ, എത്ര കയിലുകുത്തല്‍ കണ്ടിരിക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഇനി കയിലുകുത്തണമെങ്കില്‍ തന്നെ ഒരു പി.ഏര്‍.ഏജന്‍സിയുടെ സഹായം ആവശ്യമുണ്ടോ. വക്രദൃഷ്ടി, എപ്പിസോഡ്: 987.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.