Programs Vakradrishti

ബാറിലും പരീക്ഷയിലും ഒരു നിശ്ചയവുമില്ലൊന്നിനും

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ എന്ന് നടക്കും എന്ന് ഇന്നലെ വരെ ചോദിച്ചാല്‍ ബിവറേജസ് ഷോപ്പ് എന്ന് തുറക്കും എന്ന കാര്യത്തിലെന്ന പോലെ അനിശ്ചിതത്വമായിരുന്നു. നാലാം ഘട്ട ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വന്നപ്പോള്‍ പരീക്ഷ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചന തുടങ്ങി. മേയ് 26 മുതല്‍ ലോക്ഡൗണില്‍ പരീക്ഷ നടത്തുന്നത് ശരിയല്ലെന്നും കുട്ടികളുടെ സുരക്ഷിതത്വം വെച്ച് പന്താടരുതെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. പരീക്ഷയുമായി മുന്നോട്ട് പോകുന്നുവെന്ന അറിയിപ്പു വന്നു. കേന്ദ്രാനുമതി കിട്ടാത്തിനാല്‍ പരീക്ഷ മേയ് 26 നടക്കില്ലെന്ന് മനസ്സിലാക്കിയ മന്ത്രിസഭാ യോഗം അടുത്ത ദിവസം പരീക്ഷകള്‍ മാറ്റി. യു.ഡി.എഫും ബി.ജെ.പിയും പരീക്ഷ മാറ്റിയതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. അപ്പോഴുണ്ട് ഇതാ കേന്ദ്രനുമതി വരുന്നു. പിന്നാലെ, പരീക്ഷ 26-ന് തന്നെ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിക്കുന്നു. ആകെ കണ്‍ഫ്യൂഷനായല്ലോ എന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. വക്രദൃഷ്ടി, എപ്പിസോഡ്: 988.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.