Programs Vakradrishti

ഒടുവില്‍ ആപ്പ് റെഡി... ഇനി വീണ്ടും മദ്യകേരളം

മദ്യം ബുക്ക് ചെയ്യാനുള്ള ബെവ്‌കോ ആപ്പ് ബെവ് ക്യൂ തയ്യാറായതായുള്ള എക്‌സൈസ് മന്ത്രിയുടെ പ്രഖ്യാപനം കേട്ട് കോരിത്തരിച്ചിരിക്കുകയാണ് മലയാള നാട്ടിലെ മദ്യപര്‍. കേരളത്തില്‍ നാളെ മുതല്‍ വീണ്ടും മദ്യം ഒഴുകുമത്രെ. ഒരു ട്രീറ്റുമെന്റും കൂടാതെ ലോക്ക് ഡൗണ്‍ കാലത്ത് മദ്യപാനം നിര്‍ത്തിയവര്‍ക്ക് അത് തുടരാനുള്ള സുവര്‍ണാവസരമാണ് ഈ ആപ്പ് നഷ്ടമാക്കുന്നത്. അതിനാല്‍ ആപ്പല്ല ഇനി ഏത് പടക്കോപ്പ് വന്നാലും പ്രലോഭനത്തില്‍ വീഴാതെ കുടി നിര്‍ത്തിയവര്‍ അത് തുടര്‍ന്നാല്‍ പണവും ആരോഗ്യവും കുടുംബസമാധാനവും ബാക്കിയാവും. മദ്യപിച്ചേ അടങ്ങൂ എന്നുള്ളവര്‍ കുടിമുട്ടിയ കാലത്തെ ആക്രാന്തം കൊണ്ട് തള്ളിക്കയറേണ്ട. അതിനാണ് ബെവ് ക്യൂ ആപ്പ്. വക്രദൃഷ്ടി, എപ്പിസോഡ്: 991.