Programs Vakradrishti

ആപ്പിലൂടെ മദ്യമൊഴുകി.... ആപ്പ് പൊല്ലാപ്പായവരും നിരവധി

മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയുള്ള വെര്‍ച്യൂല്‍ ക്യൂ പാലിച്ച് സംസ്ഥാനത്ത് ഇന്ന് മദ്യ വിതരണം തുടങ്ങി. ബെവ് ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് തന്നെ ഒരു ഭഗീരഥ പ്രയത്‌നാമയിരുന്നു പലര്‍ക്കും. ഗൂഗില്‍ പ്ലേ സ്‌റ്റോറില്‍ ഇപ്പോഴും പ്രത്യക്ഷപ്പെടാത്ത ആപ്പിന്റെ ലിങ്ക് ഷെയര്‍ ചെയത് കിട്ടിയവരാണ് ആപ്പിനുള്ളില്‍ കടന്നു കയറിയത്. സാങ്കേതിക പ്രശ്‌നങ്ങള്‍ ഇനിയും ബാക്കി. ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുന്നതില്‍ വിജയിക്കാത്തവര്‍ ആപ്പ് വികസിപ്പിച്ച് ഫെയര്‍ കോഡ് കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കയറി പൊങ്കാലയിട്ടു. ആപ്പിന് മോശം റേറ്റിംഗ് നല്‍കി കലി തീര്‍ത്തവരുമുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 992.