Programs Vakradrishti

ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ബെല്‍

ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ സ്‌കൂള്‍ തുറക്കലിന് ഫസ്റ്റ് ബെല്‍ മുഴങ്ങി. മുഖ്യമന്ത്രി പിണറായി ആദ്യ ബെല്ല് മുഴക്കിയാണ് ക്ലാസ് തുടങ്ങിയത്. വിക്ടേഴ്‌സിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കും കേട്ട് പഠിക്കാം. ഒന്നാം ക്ലാസിലെ മിട്ടു പൂച്ചയെയും തങ്കു പൂച്ചയെയും ടീച്ചര്‍ രസകരമായി തന്നെ അഭിനയിച്ച് അവതരിപ്പിച്ചു. ഒന്നാം ക്ലാസുകാര്‍ രണ്ടാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും പാഠങ്ങല്‍ കൂടി കേട്ട് പഠിക്കുന്നുവെന്നാണ് രക്ഷിക്കാളുടെ പരാതി. എന്തായാലും ആദ്യദിനം ക്ലാസുകള്‍ ജോറായി. വീട്ടില്‍ ടിവിയോ കമ്പ്യൂട്ടറോ ഇന്‍ര്‍നെറ്റ് സൗകര്യങ്ങളോ ഇല്ലാത്ത കുട്ടികളുടെ കാര്യങ്ങള്‍ കൂടി സര്‍ക്കാരും അതതു സ്‌കൂളുകളും നോക്കണമെന്ന് മാത്രം. എന്നാല്‍ പിന്നെ, ഫസ്റ്റ് മുല്‍ മുഴങ്ങട്ടെ. വക്രദൃഷ്ടി, എപ്പിസോഡ്: 993.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.