Programs Vakradrishti

മഴുവെറിഞ്ഞ് ജേക്കബ് തോമസ് അടുത്തൂണ്‍ പറ്റി

പുല്ലറുക്കുന്ന കത്തിയും കൊയ്ത്തരിവാളും മറ്റും ഉണ്ടാക്കുന്ന പൊതു മേഖലാ സ്ഥാപനമായ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിനെ നന്നാക്കാന്‍ ഡി.ജി.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ തന്നെ വേണമെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് ജേക്കബ് തോമസ് ഐ.പി.എസിനെ റിട്ടയര്‍ ചെയ്യാറായപ്പോള്‍ അങ്ങോട്ടയച്ചത്. വിജലിന്‍സ് മേധാവിയായിരുന്നയാളിനെ കിട്ടിയാലെ സ്ഥാപനം രക്ഷപ്പെടൂ എന്ന് വന്നാല്‍ ജേക്കബ് തോമസിനെ അയച്ചല്ലേ പറ്റൂ. എന്തായാലും അവിടെയിരുന്ന് അടുത്തൂണ്‍ പറ്റാന്‍ ഭാഗ്യം ലഭിച്ചു ജേക്കബ് തോമസിന്. ഊരിപ്പിടിച്ച കത്തിയും ഉയര്‍ത്തിപ്പിടിച്ച വടിവാളും ഉണ്ടാക്കാറുള്ള കമ്പനിയില്‍ പരശുരാമന്‍ കേരളമുണ്ടാക്കാന്‍ എറിഞ്ഞ മഴുവും ഉണ്ടാക്കി അതും കൊണ്ടാണ് ജേക്കബ് തോമസ് കമ്പനിയുടെ പടിയിറങ്ങിയത്. വക്രദൃഷ്ടി, എപ്പിസോഡ്: 994.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.