Programs Vakradrishti

വല്ലഭന് മണലും ആയുധവും

വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്നത് പോലെ പ്രതിപക്ഷം വേണമെങ്കില്‍ മണലും ചെളിയും വരെ രാഷ്ട്രീയായുധമാക്കും. 2018-ലെ പ്രളയത്തില്‍ പമ്പയിലെ ത്രിവേണി തടത്തില്‍ വന്നടിഞ്ഞ മണലും ചെളിയും നീക്കം ചെയ്യാന്‍ പൊതുമേഖലയിലെ കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സിന് നല്‍കിയ കരാറാണ് പ്രതിപക്ഷ നേതാവിന്റെ പുതിയ ആയുധം. വിരമിക്കുന്നതിന് മുമ്പ് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസും ഡി.ജി.പി ലോക് നാഥ് ബെഹ്‌റയും ഹെലികോപ്റ്ററില്‍ പറന്ന് ആകാശ സര്‍വ്വേ നടത്തിയിരുന്നു. പ്രളയം തടയാനുള്ള മുന്നൊരുക്കം വിലയിരുത്താനോ വിരമിക്കുന്നതിന് മുമ്പ് ഹെലികോപ്റ്ററില്‍ കറങ്ങി കാറ്റു കൊള്ളാനോ ആണ് ചീഫ് സെക്രട്ടറി മണല്‍പ്പരപ്പിന് മുകളില്‍ പറന്നത്. പക്ഷെ അഴിമതി കണ്ടെത്താന്‍ വട്ടമിട്ട് പറക്കുന്ന കഴുകനായ പ്രതിപക്ഷ നേതാവിന് ഈ യാത്രയില്‍ ചില പന്തികേട് തോന്നുന്നു. ത്രിവേണിയിലെ ചെളി മാറ്റിക്കോട്ടെ വനത്തിലെ മണല്‍ മാറ്റാന്‍ വനം വകുപ്പിന്റെ അനുമതി വേണമെന്ന് വനം വകുപ്പ് മന്ത്രി പറഞ്ഞതോടെ ചെന്നിത്തലയുടെ മണല്‍ പിടിത്തം ഒന്നാം ഘട്ടം സക്‌സസ്. വക്രദൃഷ്ടി, എപ്പിസോഡ്: 995.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.