Programs Vakradrishti

ക്രൂരത സഹന്യന്റെ മകളോട്, പേരുദോഷം മലപ്പുറത്തിന്

സ്‌ഫോടക വസ്തു വെച്ച പൈനാപ്പിള്‍ കഴിച്ച് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ടസംഭവം രാജ്യമാകെ വലിയ പ്രതികരണങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. കാട്ടിലെ ജീവിയോടുള്ള നാട്ടിലെ മനുഷ്യരുടെ ക്രൂരതയെ കേന്ദ്രമന്ത്രി മേനകാ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖരും മൃഗ സ്‌നേഹികളും അപലപിച്ചു. ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തെ കേരളത്തെ അപഹസിക്കാനും ഒരു പടി കൂടി കടന്ന് വര്‍ഗ്ഗീയ പ്രചാരണത്തിനും വരെ ഉപയോഗിച്ചു ചിലര്‍. ആനയെ പടക്കം തീറ്റിച്ചതാണനെന് വരെ പ്രചാരണുണ്ടായി. കൃഷിയിടങ്ങളില്‍ നിന്ന് മൃഗങ്ങളെ തുരത്താന്‍ വെയക്കുന്ന പന്നിപ്പടക്കം കഴിച്ചാവാം ആനയ്ക്ക് പരിക്കേറ്റതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്തായാലും സൈലന്റ്‌വാലി വനമേഖലയില്‍ നിന്നിറങ്ങി വന്ന് മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായ സഹ്യന്റെ മകള്‍ മൃഗസ്‌നേഹികള്‍ക്ക് നൊമ്പരമായി മാറി. വക്രദൃഷ്ടി, എപ്പിസോഡ്: 997.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.