ഗോവിന്ദൻ മാഷിന്‍റെ ജാഥ കണ്ട ഭാവം നടിക്കാതെ പ്രതിപക്ഷം !!!
പ്രതിപക്ഷത്തിനും ലേശം പ്രതിപക്ഷ ബഹുമാനം എല്ലാം ആവാം. ഗോവിന്ദൻ മാഷ് ഈട പൊരിവെയിലും കൊണ്ട് കാര്യായിറ്റ് ഒരു ജാഥ നടത്തുമ്പോ...അയിനെ കണ്ട ഭാവം ഇല്ലല്ലോ പ്രതിപക്ഷത്തിന്. ആർ എസ് എസ് - ജമാ അത്തെ ഇസ്ലാമി ചർച്ചയാന്ന് ഉദ്ഘാടനത്തിന്റെ അന്ന് പൊട്ടിച്ചത്. അതങ്ങ് പെട്ടെന്ന് പൊട്ടിത്തീരുവേം ചെയ്തു. സ്വീകരണകേന്ദ്രങ്ങളില് ഓലപ്പടക്കം എമ്പാടും പൊട്ട്ന്ന്ണ്ട്. രാഷ്ട്രീയ ചർച്ചകളെ മാലപ്പടക്കം മാത്രം പൊട്ടുന്നില്ലാ...