കൊയപ്പക്കാരെ കണ്ടെത്താൻ ഗോവിന്ദൻ മാഷ് ബെസ്റ്റാ !!! വക്രദൃഷ്ടി
ഉസ്കൂളില് ഒരു പ്രശ്നം വരുമ്പോ എല്ലാ പ്രശ്നത്തിലും ഹെഡ് മാഷ് ഇടപെടല് ഇല്ലല്ലോ. അതുകൊണ്ടാന്ന് എ - ഐ ക്യാമറ പ്രശ്നം വന്നപ്പോ പാർട്ടിരെ ഹെഡ് മാഷായ ഗോവിന്ദൻ മാഷ് ആദ്യം ഒന്നും ഒന്നും മിണ്ടാതെ നിന്നത്. പിന്നെ ബാലൻ മാഷും രാജീവൻ മാഷ് എല്ലാം ഇണ്ടല്ലോന്ന് വിചാരിച്ചു. ഒന്നും തെകയാതെ വന്നപ്പളാന്ന് ഹെഡ് മാഷ്ന്നെ ഇറങ്ങിയത്.