Programs Vakradrishti

മല്യക്ക് യാത്രയയപ്പ് നല്‍കിയത് ജെയ്റ്റ്‌ലി

ബാങ്കുകള്‍ക്ക് കിട്ടാക്കടമായ കോടികള്‍ നല്‍കാതെ ലണ്ടനിലേക്ക് മുങ്ങുന്നതിന് മുമ്പ് വിജയ് മല്യ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ട് വിവരം പറഞ്ഞിരുന്നു. വിജയമല്യ തന്നെ ലണ്ടനില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ലണ്ടനിലേക്ക് പോകുന്ന വിവരം പറഞ്ഞിരുന്നുവെങ്കിലും മുങ്ങനാണ് ഈ പോക്ക് എന്ന അറിഞ്ഞിരുന്നില്ലെന്ന് ജെയ്റ്റ്‌ലി. ക്രമക്കേടില്‍പ്പെട്ടവര്‍ ആരെങ്കിലും പറഞ്ഞിട്ട് മുങ്ങുമോ ജെയ്റ്റ്‌ലിജീ. യാത്രയാക്കുന്നതിന് പകരം അപ്പോള്‍ തന്നെ പിടിച്ച് അകത്തിടേണ്ടതായിരുന്നില്ലേ. ഇനി ആ നീരവ് മോദിയും പറഞ്ഞിട്ടാകുമോ പോയത്? വക്രദൃഷ്ടി, എപ്പിസോഡ്: 637