Programs Vakradrishti

ലാലേട്ടാ കമ്മിഷന്‍ വിളിക്കുന്നു

സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് പിടിപ്പത് പ്രതികരണം നടത്തേണ്ട കാലമാണ്. പാര്‍ട്ടിയിലെ എം.എല്‍.എയ്‌ക്കെതിരെ ആരോപണം വന്നപ്പോള്‍ സ്വമേധയാ കേസെടുക്കാന്‍ നിവൃത്തിയില്ല എന്നത് ശരിയാണെങ്കിലും പൊതു പ്രവര്‍ത്തകര്‍ മാതൃകാ പരമായി പരുമാറണം എന്നൊരു കമന്റെങ്കിലും നമ്മള്‍ അധ്യക്ഷയില്‍ നിന്നും പ്രതീക്ഷിച്ചു. വന്നില്ല. പോട്ടെ, സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് പക്ഷെ, സംസ്ഥാന വനിതാ കമ്മിഷന്റെ പിന്തുണയുണ്ട്. പാര്‍ട്ടി എം.പി കൂടിയായ ഇന്നസെന്റ് മാറി മോഹന്‍ലാല്‍ എ.എം.എം.എ നേതൃത്വത്തില്‍ വന്നപ്പോള്‍ കമ്മിഷന് കുറച്ചു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ, അമ്മയിലെ വഞ്ചി തിരുനക്കരെ തന്നെയെന്ന് കമ്മിഷന്‍. ഇങ്ങനെ പ്രതികരിച്ച് മാത്രം ഇരുന്നാല്‍ പോരാ മാഡം. വനിതകളെ പറഞ്ഞു പറ്റിച്ച അമ്മ പ്രസിഡന്റിനെ നീട്ടി ഒരു നോട്ടീസയയക്കണം. മോഹന്‍ലാലിനെ വിളിച്ചു വരുത്താന്‍ വല്ല നിയമ വശവും ഉണ്ടോ എന്ന് പരിശോധിക്കണം. വക്രദൃഷ്ടി, എപ്പിസോഡ്: 655.