എത്ര ഉത്സാഹിച്ചിട്ടും എൽഡിഎഫിന് യുഡിഎഫിനൊപ്പം എത്താനാവുന്നില്ല
ക്രമസമാധാന തകര്‍ച്ച സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യു.ഡി.എഫ്. നിയമസഭയിലും രണ്ടാം ദിവസത്തെ അടിയന്ത പ്രമേയം ക്രമസമാധാന തകര്‍ച്ചാ വിഷയമായിരുന്നു. കേരളത്തില്‍ തെക്ക് വടക്ക് ഇടനാഴിയുണ്ടെങ്കില് അത് ഗുണ്ടാ കോറിഡോറായി മാറിയിരിക്കുന്നുവെന്നാണ് പ്രമേയാവതാരകനായ എന്‍.ഷംസുദീന്‍ ചൂണ്ടിക്കാട്ടുന്നത്.