Programs Vakradrishti

ബി.ജെ.പിയുടെ നിരാഹാര ശോഭ

ബി.ജെ.പിയുടെ സെക്രട്ടറിയേറ്റ് നടയിലെ നിരാഹാര സമരം ശബരമിലയിലെ മകരവിളക്ക് മണ്ഡലകാലം കഴിയുന്നത് വരെ തുടരുമെന്നാണ് തോന്നുന്നത്. സമരം പിന്‍വലിക്കണമെങ്കില്‍ നിരോധനാജ്ഞയെങ്കിലും പിന്‍വലിക്കണം. ആചാര സംരംക്ഷണം എന്ന് സമരാവശ്യത്തിന് സത്രീകളാരും മല കയറാന്‍ വരാത്ത സ്ഥിതിക്ക് പ്രസക്തിയില്ല. മാത്രമല്ല, വിഷയം വീണ്ടും സുപ്രീം കോടതിയുടെ കളത്തിലുമാണ്. ബി.ജെ.പിയ്ക്ക് വിജയം സമ്മാനിക്കാന്‍ താത്പര്യമില്ലാത്ത സര്‍ക്കാരാകട്ടെ നിരോധനാജ്ഞ നീട്ടി കൊണ്ടു പോവുകയും ചെയ്യുന്നു. സമരത്തിന്റെ ബാറ്റണ്‍ കൈമാറി മുന്‍ പ്രസിഡന്റ് സി.കെ.പത്മനാഭനെ വരെ രംഗത്തിറക്കാതെ നിവൃത്തിയാല്ലാതെ വന്നത് കൊണ്ടാണല്ലോ ശോഭാ സുരേന്ദ്രനെ വരെ കൊണ്ടു വന്നത്. വക്രദൃഷ്ടി, എപ്പിസോഡ്: 691.