Programs Vakradrishti

കോവിഡ് കാല മദ്യപാനത്തിന് വെര്‍ച്വല്‍ പ്രോട്ടോക്കോള്‍

മദ്യപര്‍ക്ക് സന്തോഷിക്കാന്‍ രണ്ടുണ്ട് കാര്യം. കള്ളുഷാപ്പുകള്‍ക്ക് പുറമെ ബിവറേജസ് കോര്‍പ്പറേഷന്‍ കണ്‍സ്യൂമര്‍ ഫെഡ് വില്പനശാലകള്‍ തുറക്കാന്‍ പോവുകയാണ്. വില്പന, ഷാപ്പുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കണ്ട. മൊബൈല്‍ ആപ്ലിക്കേഷനില്‍ ക്യൂ നിന്നാല്‍ മതി. നിങ്ങളുടെ ഊഴം വരുന്ന സമയം അറിയിക്കും. ഇപ്പോഴുള്ള ഔട്ട്‌ലെറ്റുകള്‍ക്ക് പുറമെ 588 ബാറുകളിലും 377 ബിയര്‍, വൈന്‍ പാര്‍ലറുകളിലും ഉള്‍പ്പെടെ പോയി മദ്യം വാങ്ങാം. ബിവറേജസില്‍ പോയി ഇടി കൂടി മദ്യം വാങ്ങേണ്ട. സമൂഹിക അകലം പാലിക്കുകയും ചെയ്യാം. ബാറുകള്‍ക്ക് കൂടി ചില്ലറ വില്പന കൗണ്ടര്‍ കൊടുക്കുന്നതില്‍ അഴിമതിയും ചില്വാനത്തിന്റെ ഇടപാടും മണക്കുന്നു പ്രതിപക്ഷനേതാവ്. തിരക്കൊഴിവാക്കാനുള്ള താത്ക്കാലിക സംവിധാനമെന്ന് മുഖ്യമന്ത്രിയും. എന്തായാലും മദ്യ വിതരണത്തിലെ കോവിഡ് കാല പ്രോട്ടോക്കോളില്‍ വിപ്ലവകരമായ മാറ്റമാണ് വരാന്‍ പോവുന്നത്. വെര്‍ച്വലായി മദ്യം കുടിക്കാന്‍ കഴിയുന്ന കാലം ഒരു പക്ഷെ ഇതിന് പിന്നാലെ വരുമായിരിക്കും. വക്രദൃഷ്ടി, എപ്പിസോഡ്: 984