Programs Vakradrishti

പുതുവര്‍ഷം ഹര്‍ത്താല്‍ ഭരിതം

രണ്ടു സ്ത്രീകള്‍ ദൈവത്തെ കണ്ടു തൊഴുതത്തിന് ഹര്‍ത്താല്‍ നടക്കുന്ന രാജ്യം ഒരു പക്ഷെ ലോകത്തില്‍ ഈ ദൈവത്തിന്റെ സ്വന്തം നാട് മാത്രമായിരിക്കും. ശബരമിലയില്‍ അയ്യപ്പനെ കാണാന്‍ രണ്ടു സ്ത്രീകള്‍ കയറിയതിനെ തുടര്‍ന്ന് പുതുവര്‍ശദിനത്തിലെ മൂന്നാം ദിനമായ ഇന്ന് കേരളം കത്തി. അക്രമസംഭവങ്ങളില്‍ ഒരു മരണം, കല്ലേറ്, സംഘര്‍ഷം, ബോംബേറ്, വ്യാപക അക്രമം. ശബരിമല വിഷയത്തിലെ ഏഴാമത്തെ ഹര്‍ത്താലിന്റെ ചിത്രമാണിത്. ഹര്‍ത്താലില്‍ നിന്ന് ജനങ്ങളെയും വ്യാപാരികളെയും സംരക്ഷിക്കാമെന്ന് ഉറപ്പ് പറഞ്ഞ സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയായി. ഇനിയൊരു ഹര്‍ത്താല്‍ കൂടി താങ്ങാനുള്ള കരുത്ത് നമുക്കില്ല. അയ്യപ്പന്‍ തന്നെ ഇവര്‍ക്കൊക്കെ നല്ല ബുദ്ധി തോന്നിപ്പിക്കണം. വക്രദൃഷ്ടി, എപ്പിസോഡ്:700