Programs Vakradrishti

പൊതുജനത്തെ വട്ടംകറക്കി പണിമുടക്ക്

അങ്ങനെ പൊതുജനത്തെ വട്ടംകറക്കി വീണ്ടും നമ്മള്‍ ദേശീയപണിമുടക്ക് നടത്തുകയാണ്.ഇത് ഹര്‍ത്താല്‍ അല്ല ബന്ദുമല്ല. വെറും പണിമുടക്ക്. 48 മണിക്കൂര്‍ നീളുന്ന വെറും പണിമുടക്ക്. ഈ പണിമുടക്ക് കാണുന്നതോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്നല്ല. പിന്നെ എന്തിന് നടത്തുന്നു എന്നല്ലേ, ഒരു മനസുഖം. ഈ പണിമുടക്കില്‍ ആരെയും തടയില്ലെന്നും കടകള്‍ അടപ്പിക്കില്ലെന്നുമൊക്കെ നേതാക്കള്‍ പറഞ്ഞിരുന്നു. ആ വാക്കുകള്‍ക്ക് ചാക്കിന്റെ വില പോലുമില്ല. കട തുറന്നവരെ അടപ്പിച്ചു, വഴി നടന്നവരെ ഓടിച്ചു. വക്രദൃഷ്ടി, എപ്പിസോഡ്: 702.