Programs Vakradrishti

ആരോട് പറയാന്‍?

അല്ലയോ രാഷ്ട്രീയ നേതൃത്വങ്ങളേ നിങ്ങള്‍ ഈ നടത്തുന്ന ഹര്‍ത്താല്‍, നിര്‍ബന്ധിത പണിമുടക്കുകള്‍ അതിന്റെ പേരില്‍ നടത്തുന്ന കടയടപ്പ്, വാഹനങ്ങള്‍ തടയല്‍, എന്നിവയെല്ലാം ജനങ്ങള്‍ വെറുത്തു കഴിഞ്ഞു. സമരരീതി മാറ്റി പിടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സംയുക്തസമരസമിതി നടത്തുന്ന ദേശീയ പണിമുടക്കിലെ ഒരു മുദ്രാവാക്യം പോലും സാധാരണജനങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ നിങ്ങള്‍ പണിമുടക്കിന്റെ പേരില്‍ നടത്തുന്ന ഉപദ്രവങ്ങള്‍ ഒരു ജനതയും മറക്കുന്നുമില്ല. അപ്പോള്‍ ഒരു അക്രമവും ഇല്ലാതെ നടത്തുന്ന പണിമുടക്കില്‍, തിരുവനന്തപുരത്ത് പണിമുടക്ക് അനുകൂലികളുടെ അക്രമത്തില്‍ എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിന്റെ മാനേജറുടെ ക്യാബിന്‍ അടിച്ചുതകര്‍ക്കപ്പെട്ടു. തിരുവനന്തപുരത്തും കൊച്ചിയിലും അടക്കം ജനത്തെ വലച്ച് ട്രെയിനുകള്‍ തടഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിയില്ല. ഇതാണ് സത്യം. ഇനി അക്രമരഹിതമായ ആ ഗാനം സംയുക്തസമരസമിതി നേതാക്കള്‍ ആലപിക്കുന്നു. വക്രദൃഷ്ടി,എപ്പിസോഡ്: 703.