Programs Vakradrishti

ഒരു വടക്കന്‍, പാര്‍ട്ടി വിട്ട വീരഗാഥ

ചാനലുകളില്‍ കോണ്‍ഗ്രസിന് വേണ്ടി സ്ഥിരമായി പോരാടി കൊണ്ടിരുന്ന ടോം വടക്കനെ വെടക്കാക്കി ബി.ജെ.പി തനിക്കാക്കി. പേര് വടക്കന്‍ എന്നാണെങ്കിലും തെക്കനും നമ്മുടെ തൃശൂരുകാരനുമായ വടക്കന് ഹോം ടര്‍ഫില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ താത്പര്യമുണ്ടായിരുന്നു. കഴിഞ്ഞ തവണ സ്ഥാനാര്‍തഥി കുപ്പായം തയ്പ്പിച്ചെങ്കിലും നാട്ടിലെ കോണ്‍ഗ്രസുകാര്‍ അടുപ്പിച്ചില്ല. കഴിഞ്ഞ കുറെ കാലമായി വക്താവ് പണി ചെയ്തിരുന്ന വടക്കന് പാര്‍ട്ടിയിലും കാര്യമായ സ്ഥാനമൊന്നും ലഭിച്ചില്ല. ടെന്‍ ജനപഥിലെ അടുക്കളബന്ധം രാഹുല്‍ കാലത്ത് പഴയത് പോലെ കൊണ്ടു നടക്കാനും പറ്റുന്നില്ല. അവഗണനയില്‍ മനം മടുത്ത ടോം വടക്കന്‍ ബി.ജെ.പിയുടെ ചൂണ്ടയില്‍ നേരെ പോയി കൊത്തി. യൂസ് ആന്‍ഡ് ത്രോ സംസ്‌കാരമാണ് കോണ്‍ഗ്രസില്‍ എന്നാണ് ടോം വടക്കന്റെ പരാതി. ശരിക്കും കോണ്‍ഗ്രസിനെ കൊണ്ട് ഇനി പ്രയോജനമില്ലെന്ന് മനസ്സിലാക്കിയ വടക്കന്‍ പാര്‍ട്ടി ഉപേക്ഷിച്ച് ബി.ജെ.പിയോടൊപ്പം പോയി എന്ന് പറയുന്നതാവും ശരി.