Programs Vakradrishti

സര്‍വ്വ കക്ഷിയോഗത്തിലെ തൃപ്തിയും അതൃപ്തിയും

ശബരിമലയില്‍ നട ചവിട്ടാന്‍ ഭക്തരല്ലാത്ത ഫെമിനിസ്റ്റുകള്‍ വരുന്നു എന്നായിരുന്നല്ലോ ആക്ഷേപം. ഇതാ വരുന്നു ഒരു ലക്ഷണമൊത്ത് ഭക്ത. ഹിന്ദു വനിതാ സംഘടന ആയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ആരാധാനാലായങ്ങളിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടി പോരാടുന്ന പോരാളി. ബയോഡാറ്റ പരിശോധിച്ചാല്‍ തികഞ്ഞ ആത്മീയ വാദി. ഇവരുടെ വരവിന് പിന്നിലും കേസ് കൊടുത്തവരുടെയും വിധി സമ്പാദിച്ചവരുടെയും അദ്യശ്യ കരങ്ങള്‍ കാണാം. സമരരംഗത്തും ഈ കരങ്ങള്‍ തന്നെ.സുരക്ഷ തേടി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയക്കും വരെ കത്തയച്ചിട്ടാണ് വരവ്. വന്നാല്‍ കയറിയിട്ടേ മടക്കമുള്ളൂ. വക്രദൃഷ്ടി, എപ്പിസോഡ്: 672.