Programs Vakradrishti

ഭക്തിയും വിഭക്തിയും

വൃശ്ചികം ഒന്നിനും മഹാനവമിക്കും ഹര്‍ത്താല്‍ നടത്തുമെങ്കിലും സംഘപരിവാറുകാരുടെ ഭക്തിയെ ചോദ്യം ചെയ്യാനാവില്ല. ഭക്തിയും രാഷ്ട്രീയവും സമാസമം ചേര്‍ത്തുള്ള പരീക്ഷണമാണ് നടത്തുന്നതെങ്കിലും ഈയിടെയായി കടുത്ത ഭക്തിയാണ് അവര്‍ക്ക്. സാധാരണ ഇരുമുടിക്കെട്ടുമായി സീസീണില്‍ ഒരു തവണ മല ചവിട്ടുന്നവരും ശബരിമല ഭാഗത്തേ പോകാത്തവരും ഇപ്പോള്‍ അയ്യപ്പന്റെ പൂങ്കാവനത്തില്‍ സ്ഥിരമായി വിരി വെച്ചിരിക്കുകയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 673.