Programs Vakradrishti

ഒരു വിമാനത്താവളം പല ഉത്ഘാടനം

കണ്ണൂര്‍ മൂര്‍ഖന്‍പറമ്പില്‍ ഒടുവില്‍ ശരിക്കും വിമാനമിറങ്ങി. 96ല്‍ ഇ.കെ നായനാരുടെ കാലത്ത് തുടങ്ങിയ വിമാനത്താവളം എന്ന ആശയം യാഥാര്‍ത്ഥ്യമായത് 22 കൊല്ലങ്ങള്‍ക്ക് ശേഷം. സര്‍ക്കാരുകള്‍ ഇതിനിടിയല്‍ മാറി മാറി വന്നതിനാല്‍ യാഥാര്‍ത്ഥ്യമായതിനും വൈകിയതിനും ഉത്തരവാദിത്തം എല്ലാ സര്‍ക്കാരുകള്‍ക്കുമുണ്ട്. നമ്മുടെ നാട്ടില്‍ ക്രെഡിറ്റിനുള്ള മല്‍സരം കണ്ണൂര്‍ വിമാനത്താവളത്തിന്റെ പേരിലും തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റണ്‍വേയില്‍ വ്യോമസേനാ വിമാനമിറക്കി ഒരു പരീക്ഷണ പറക്കല്‍ ചടങ്ങ് നടത്തിയിരുന്നു. പരിഹസിച്ച് സി.പി.എം വിമാനത്താവളത്തിന് പുറത്ത പ്രതിഷേധവും നടത്തി. ഇപ്പോഴിതാ അന്നത്തെ പ്രതിഷേധക്കാര്‍ ഉത്ഘാടകരായി മാറി. അന്നത്തെ ഭരണക്കാര്‍ ഇന്നത്തെ പ്രതിപക്ഷമായപ്പോള്‍ കാരണങ്ങളുണ്ടാക്കി ചടങ്ങ് ബഹിഷക്കരിക്കുകയും ചെയ്തു. വക്രദൃഷ്ടി, എപ്പിസോഡ്: 685.