Programs Vakradrishti

അരിവാളും രാഹുലിനായി ഊരിപ്പിടിച്ച വാളും

തല കൊയ്യും തിരുപ്പാച്ചി വാള്‍ തമിഴ് സിനിമയിലെ നായകരുടെ കയ്യില്‍ നാം കണ്ടിട്ടുണ്ട്. തെന്നിന്ത്യന്‍ മുഖ്യമന്ത്രിമാരെ ഊരിപ്പിടിച്ച വാളുമായി കഴിഞ്ഞ ദിവസം തമിഴകത്ത് തെന്നിന്ത്യന്‍ മുഖ്യമന്ത്രിമാരെ ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന്‍ അണിനിരത്തി. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുത്ത കലൈജ്ഞര്‍ പ്രതിമ അനാശ്ചാദന പരിപാടിയില്‍ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായും അവതരിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ സമീപം ഊരിപ്പിടിച്ച വാളുമായി നിന്ന അരിവാള്‍പാര്‍ട്ടി മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ രാഷ്ട്രീയം മിണ്ടിയതേയില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 689.