Programs Vakradrishti

പിജെ ജോസഫിന്റെ രാഷ്ട്രീയ ഗാനമേള

പിജെ ജോസഫ് രണ്ടും കല്‍പ്പിച്ചാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചത് തന്നെ സ്വയം മത്സരരംഗത്ത് ഇറങ്ങാന്‍ വേണ്ടിയാണ്. കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ കിട്ടണമെന്ന ആവശ്യത്തിനുമേല്‍ ജോസഫ് കടുംപിടുത്തം തുടരും. രണ്ടാം സീറ്റ് കിട്ടിയില്ലെങ്കില്‍ കിട്ടുന്ന സീറ്റില്‍ താന്‍ തന്നെ സ്ഥാനാര്‍ത്ഥി. ഇതാണ് ജോസഫിന്റെ ഫോര്‍മുല. മത്സരിക്കാനുള്ള താത്പര്യം പി.ജെ.ഇന്ന് തുറന്ന് പറഞ്ഞു. 1989ല്‍ മൂവാറ്റുപ്പുഴയിലും 91ല്‍ ഇടുക്കിയിലും മത്സരിച്ച് നോക്കിയതാണ്. ജയിച്ചില്ല. ഇത്തവണ ലോക്‌സഭ കണ്ടെയടങ്ങു എന്ന വാശിയിലാണ് ഔസേപച്ചന്‍. യു.പി.എ വന്നാല്‍ മകനെ ഇത്തവണയെങ്കിലും കേന്ദ്ര മന്ത്രിയാക്കണമെന്ന് കരുതിയിരിക്കുന്ന കെ.എം.മാണി, പി.ജെയുടെ താളത്തിനൊത്ത് തുള്ളാന്‍ ഇടയില്ല. വളരും തോറും പിളരുന്ന പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പിന്റെ സ്വാഗതഗാനം കേട്ടുതുടങ്ങി. വക്രദൃഷ്ടി, എപ്പിസോഡ്: 727.