Programs Vakradrishti

സൈനികര്‍ക്ക് ബിഗ് സല്യൂട്ട്

പാകിസ്താന്‍ മണ്ണില്‍ കൂടുകൂട്ടുന്ന ഭീകര താവളങ്ങള്‍ ഒന്ന് തകര്‍ത്ത് ഭീകരരെ വധിച്ച് ഇന്ത്യ മറുപടി നല്‍കി. പുല്‍വാമയിലെ സൈനികരുടെ ചോര വീണതിന് രാജ്യത്തിന്റെ പകരംവീട്ടല്‍. സിവിലിയന്‍ കേന്ദ്രങ്ങളില്‍ ഒന്നിലും രക്തം വീഴ്ത്താതെ ഭീകരരെ മാത്രം ലക്ഷ്യമിട്ട് വ്യോമസേന നടത്തിയ ആക്രമണങ്ങളില്‍ മൂന്നോറോളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. അതിര്‍ത്തി കടന്നുള്ള ആക്രമണം പാകിസ്താന്‍ സ്ഥിരീകരിക്കുന്നുവെങ്കിലും പതിവ് പേലെ അവര്‍ ന്യായവാദങ്ങള്‍ നിരത്തുന്നു. പാക് അധീന കാശ്മിരിലല്ല, പാകിസ്താനില്‍ തന്നെ കടന്നെത്തി വിജയകരമായ അക്രമം നടത്തി തിരിച്ചെത്തിയത് ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനങ്ങള്‍. രാജ്യം സൈനികര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കുന്നു.വക്രദൃഷ്ടി, എപ്പിസോഡ്: 730.