Programs Vakradrishti

അസന്തുഷ്ട കുടുംബത്തിന്റെ അമ്മ

സിനിമാ സംഘടനയായ അമ്മയിലെ വനിതാ കൂട്ടായ്മ കഴിഞ്ഞ ദിവസം കറുപ്പണിഞ്ഞ് എത്തിയപ്പോഴേ നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം മണത്തു. പുറമെയ്ക്ക് കാണുന്നത് പോലെ അമ്മ ഒരു സന്തുഷ്ട കുടുംബം അല്ലെന്നാണ് വനിതാ കൂട്ടായ്മ അംഗങ്ങള്‍ വെളിപ്പെടുത്തിയത്. കറുപ്പണിഞ്ഞു വന്നവര്‍ സ്വയം പരിചയപ്പെടുത്തിയാണ് സംസാരിച്ചു തുടങ്ങിയത്. അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലിനെതിരെയാണ് വനിതാ കൂട്ടയാമയുടെ പ്രതിഷേധം. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് വനിതാ കൂട്ടായ്മ ഉന്നയിച്ച ചില സുപ്രധാന പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയിട്ട് ലാലേട്ടന്‍ പറഞ്ഞ് പറ്റിച്ചതായാണ് പരാതി. മൂന്നു നടിമാരുടെ വ്യക്തിത്വം അംഗീകരിക്കാന്‍ പോലും പ്രസിഡന്റ് തയ്യാറായില്ലത്രെ. വക്രദൃഷ്ടി, എപ്പിസോഡ്: 654