Programs Vakradrishti

കുട്ടികള്‍ ജാഗ്രതൈ!

പി.എസ് .ശ്രീധരന്‍ പിള്ള സംസ്ഥാന പ്രസിഡന്റായതോടെ മറ്റു പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പി യിലേക്ക് നേതാക്കളുടെ ഒഴുക്കായിരിക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു തുടങ്ങി. പിള്ള പണ്ട് പ്രസിഡന്റായിരുന്നപ്പോഴാണ് കൃഷ്ണകുമാര്‍ അടക്കമുള്ള കോണ്‍ഗ്രസുകാര്‍ ബി.ജെ.പി യില്‍ ചേര്‍ന്നത്. നേതാക്കളെ വിട്ട് ഇപ്പോള്‍ പിള്ളേരെ പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ബി.ജെ.പി പിള്ളയായ ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസില്‍ നിന്ന് രാമന്‍ നായരെ റാഞ്ചിയ ബി.ജെ.പി, സി.പി.എം നേതാവ് എം.എം.ലോറന്‍സിന്റെ കൊച്ചു മകനെയാണ് പാര്‍ട്ടി വേദിയില്‍ എത്തിച്ചത്. കുട്ടികളുള്ള രാഷ്ട്രീയ കുടുംബങ്ങള്‍ ജാഗ്രത. പിള്ളേരെ പിടിക്കാന്‍ ശ്രീധരന്‍ പിള്ള ഇറങ്ങിയിട്ടുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 664.