Programs Vakradrishti

പുതിയ പ്രസിഡന്റ്; പഴയ മുറി

നല്ല ദിവസം നോക്കി മാത്രമല്ല നല്ല മുഹൂര്‍ത്തം കൂടി നോക്കിയായിരുന്നു സ്ഥാനാരോഹണം. എന്ന് മാത്രമല്ല, കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലെ പുതിയ കെട്ടിടത്തിലെ പ്രസിഡന്റിന്റെ പുത്തന്‍ മുറി ഉപേക്ഷിച്ച് മുല്ലപ്പള്ളി പഴയ മുറിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ കെട്ടിടത്തിലെ പി.സി.സി അധ്യക്ഷന്റെ കേസര അത്ര ശുഭകരമല്ല എന്ന് ഏതെങ്കിലും രാഷ്ട്രീയ ജ്യോത്സ്യന്‍ ഉപദേശിച്ചതാണോ എന്നറിയില്ല. എന്തായാലും പുരാതന മുറി കാക്കട്ടെ പ്രസിഡന്റിനെ. എല്ലാം മംഗളമായി ഭവിക്കട്ടെ. വക്രദൃഷ്ടി, എപ്പിസോഡ്: 647.