Programs Vakradrishti

കൈവിട്ട വാക്കുകളും വിവാദ രാജകുമാരന്മാരും

സട്രാറ്റര്‍ജി ഒക്കെ കറക്ടായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനെ ശക്തമായി കടന്നാക്രമിക്കുക. തിരഞ്ഞെടുപ്പ് മോഡിലേക്കും മൂഡിലേക്കും പാര്‍ട്ടിയെ നയിക്കുക. അണികള്‍ക്ക് ഉത്തേജമരുന്ന് നല്‍കാനുള്ള മുല്ലപ്പള്ളിയുടെ തന്ത്രം പാളിയത് അദ്ദേഹം മുഖ്യമന്ത്രിയെ വിട്ട് ആരോഗ്യ മന്ത്രിയെ പിടികൂടിയത് കൊണ്ടാണ്. വൈറസ് രോഗങ്ങളോട് കൂടി രാജകുമാരി, റാണി വാക്കുകള്‍ ചേര്‍ത്ത് എത്ര ആക്ഷേപ ചമത്ക്കാരം തീര്‍ത്താലും അത് തിരിച്ചടിക്കുമെന്ന മുല്ലപ്പള്ളി ഓര്‍ത്തില്ല. വനിതാ ആരോഗ്യമന്ത്രിയ്‌ക്കെതിരായത് കൊണ്ട് പ്രത്യേകിച്ചും. വൈദ്യുതി നിരക്ക് വിഷയത്തിലും, പ്രവാസികളുടെ വിഷയത്തിലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പ്രതിപക്ഷം തീര്‍ത്തും പ്രതിരോധത്തിലായി ഇതോടെ. മുഖ്യമന്ത്രിയും എല്‍.ഡി.എഫും ആക്രമണോത്സുകതയിലുമായി. പതിവു കോവിഡ് അവലോകനാന്തര വാര്‍ത്താ സമ്മേളനം മുല്ലപ്പള്ളി വധത്തിനാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിനിയോഗിച്ചത്. വക്രദൃഷ്ടി, എപ്പിസോഡ: 1008. രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 9.30 മുതല്‍.