Programs Vakradrishti

രക്ഷാ ദൗത്യവുമായി കാസര്‍കോഡ് കാദര്‍ ഭായി

രാജകുമാരി, റാണി പരാമര്‍ശത്തിന്റെ പേരില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി കല്ലേറ് നേരിട്ട് കൊണ്ടിരിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടി വേണ്ട വിധത്തില്‍ രംഗത്തിറങ്ങിയോ എന്ന് മുല്ലപ്പള്ളിയുടെ അനുയായികള്‍ക്ക് ഒരു സംശയം. ആസ്ഥാന മുല്ലപ്പള്ളി അനുകൂലിയായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്നെ രക്ഷാദൗത്യം ഏറ്റെടുത്തു. മറ്റെല്ലാം ഉണ്ണിത്താന്‍ പൊറുക്കും. ഏറെക്കാലം ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ച സംസ്ഥാന അധ്യക്ഷന്റെ ആംഗലേയ ഭാഷാ പ്രാവീണ്യത്തെ ഒരു റോക്ക് സ്റ്റാര്‍ പദപ്രയോഗവുമായി ബന്ധപ്പെടുത്തി സംശയിച്ചതിലാണ് ഉണ്ണിത്താന് പ്രതിഷേധം. വക്രദൃഷ്ടി, 1010.