Programs Vakradrishti

മൊട്ടിട്ടു തുടങ്ങിയ പ്രണയ ദാഹങ്ങള്‍

പഞ്ചായത്ത്,നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നേരത്തെ ഒരുക്കം തുടങ്ങിയ പാര്‍ട്ടി ഏതെന്ന് ചോദിച്ചാല്‍ അത് മുസ്ലീം ലീഗാണ്. സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള സര്‍ക്കുലര്‍ കീഴ്ഘടകങ്ങള്‍ക്ക് അയച്ചു കഴിഞ്ഞു. മലപ്പുറം ജില്ലയില്‍ സി.പി.എമ്മിന്റെ പ്രാദേശിക അവിയല്‍ സാമ്പാര്‍ മുന്നണികള്‍ കാരണം കഴിഞ്ഞ തവണ ചിലയിടങ്ങളില്‍ ഭരണം പോയത് ആവര്‍ത്തിക്കാതിരിക്കാനുള്ള തടയിടലിനാണ് ലീഗ് നേരത്തെ ചരടു വലി തുടങ്ങിയത്. അവിയല്‍ സാമ്പാറിലെ ചില കഷണങ്ങളെ നേരത്തെ ലക്ഷ്യം വെച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതിന് മുമ്പ് നടന്ന മലപ്പുറം ഉപതിരഞ്ഞെടുപ്പിലും ഇവരില്‍ ചിലരുടെ വോട്ട് വാങ്ങിയിരുന്നു. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ജമാ അത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഒളിഞ്ഞല്ല തെളിഞ്ഞു തന്നെ ധാരണയുണ്ടാക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ വോട്ടും പുറത്തു പോകാതിരിക്കാനാണ്. പച്ച രാഷ്ട്രീയത്തില്‍ ഇതു വരെ കാര്യമായി പച്ചപിടിക്കാത്ത വെല്‍ഫയര്‍ പാര്‍ട്ടിക്ക് പ്രേമാഭ്യര്‍ത്ഥനയുമായി ലീഗ് ഇങ്ങോട്ട് വരുന്നത് തന്നെ രോമാഞ്ചജനകമാണ്. ലീഗ് പ്ലസ് വെല്‍ഫയറിനെ എതിര്‍ക്കുന്ന യൂത്ത് ലീഗുകാരുടെ ജമാ അത്തെ ഇസ്ലാമി വിരു്ദധതയാണ് പക്ഷെ ലീഗിനെ കുഴയ്ക്കുന്നത്. വക്രദൃഷ്ടി, എപ്പിസോഡ്: 1011.