Programs Vakradrishti

കേരളത്തിനൊരു വിമര്‍ശനകാര്യ സഹമന്ത്രി

സംസ്ഥാന സര്‍ക്കാരിനെ എല്ലാ ദിവസവും വാര്‍ത്താ സമ്മേളം വിളിച്ച് കുറ്റപ്പെടുത്തുന്ന ചുമതല കേന്ദ്രത്തില്‍ വഹിക്കുന്ന മന്ത്രിയാണ് വി.മുരളീധരന്‍. മന്ത്രി കേന്ദ്രത്തില്‍ നടക്കുന്നതൊന്നും അറിയുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ സ്ഥിരം മറുപടിയും. ഇവര്‍ രണ്ട് പേരും കൂടി ഇങ്ങനെ തമ്മിലടി നടത്താതെ രണ്ട് സര്‍ക്കാരുകളും കൂടി കൂടിയാലോചിച്ച് ചെയ്താല്‍ പോരേ എന്ന് വക്രദൃഷ്ടി കഴിഞ്ഞ ദിവസവും ചോദിച്ചതാണ്. പക്ഷെ കാര്യമില്ല. കോവിഡല്ല പ്രശ്‌നം രാഷ്ട്രീയമാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 1012.