Programs Vakradrishti

കട്ടപ്പയായി യുഡിഎഫ്, ആകെ കട്ടപ്പൊകയാകുമോ

അടിക്കടിയുള്ള പിളര്‍പ്പും മുന്നണി മാറ്റവും ഒന്നും കഴിഞ്ഞ 56 വര്‍ഷത്തെ ചരിത്രത്തില്‍ കേരള കോണ്‍ഗ്രസുകള്‍ക്ക് പുത്തരിയല്ല. അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയല്ലാ ഇതൊന്നും. എല്ലാം ആദര്‍ശത്തിന് വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു സമാധാനം. കേരള കോണ്‍ഗ്രസ് എമ്മിന്റെ മക്കയായ കോട്ടയത്ത് പാര്‍ട്ടി എന്നാല്‍ കെ.എം.മാണിയുടെ മകന്‍ നയിക്കുന്ന ഗ്രൂപ്പാണെന്നും പാര്‍ട്ടിയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനാണ് ഈ യുദ്ധമെന്നും പറഞ്ഞു വന്ന ജോസ് കെ മാണിയാണ് കണ്ണീരോടെ രോഷത്തോടെ മുന്നണിക്ക് പുറത്ത് പോയത്. കെ.എം.മാണിയുടെ മരണത്തിന് ശേഷം രണ്ട് ചേരിയിലായി നിന്ന് നടത്തിയ പോരിന് ശമനമുണ്ടാക്കാന്‍ ഒരു വിഭാഗത്തിനെ കുത്തി വീഴ്‌ത്തേണ്ടി വന്നു യു.ഡി.ഫിന്. വക്രദൃഷ്ടി, എപ്പിസോഡ്: 1013.