Programs Vakradrishti

സമ്പര്‍ക്ക വിലക്കും സാമൂഹിക അകലങ്ങളും

പുറത്ത് നിന്ന് വന്നാല്‍ മര്യാദയ്ക്ക് ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ തലയെങ്ങാനും പുറത്ത് കണ്ടാല്‍ തന്ന സമീപവാസികള്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്. പ്രവാസികളുള്‍പ്പെടെ പുറത്ത് നിന്നവരോട് അത്തരം വിവേചനം സ്വീകരിക്കുന്നത് നല്ലതല്ലെന്ന് സര്‍ക്കാരും പോലീസും ആവര്‍ത്തിച്ചു പറയുന്നുണ്ട്. കുറെയൊക്കെ ആളുകളുടെ അത്തരം മനോഭാവത്തില്‍ മാറ്റം വന്നിട്ടുമുണ്ട്. അപ്പോഴിതാ വിദേശ രാജ്യത്തില്‍ നിന്ന് വന്നയാള്‍ വീട്ടില്‍ വഴക്കിട്ട് പത്തനംതിട്ടയില്‍ ടൗണില്‍ കറങ്ങാനിറങ്ങി. പോലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും ശ്രദ്ധയില്‍ പെട്ടതോടെ പി.പി.ഇ കിറ്റ് ധരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് ഇയാളെ പിടിച്ച് ആശുപത്രയില്‍ നിരീക്ഷണത്തിലാക്കി. ഇനി പരിശോധനയൊക്കെ നടത്തി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച് പതുക്കെ വീട്ടില്‍ പോകാം. വക്രദൃഷ്ടി, എപ്പിസോഡ്: 1018.