Programs Vakradrishti

സോളാര്‍ പോലെ സ്വര്‍ണവും

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനത്തെ കാലത്തെ പോലെ അധികാര കേന്ദ്രങ്ങളുമായി അടുപ്പം പുലര്‍ത്തിയ ഒരു വനിതയാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുലക്കുന്നത്. തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്ത്രീ സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഐ.ടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തിന് രാഷ്ട്രീയ മാനം ലഭിക്കാന്‍ ഇത് രണ്ടും. പോരേ. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റില്‍ നടന്ന പരിപാടിയുടെ കുറെ ഫോട്ടോകളും കൂടി പ്രചരിക്കപ്പെട്ടതോടെ സോളാറിന്റെ തനിയാവര്‍ത്തനമായി. വക്രദൃഷ്ടി, എപ്പിസോഡ്: 1019.