Programs Vakradrishti

അവതാരമോ ഒഴിയാബാധയോ

അധികാര കേന്ദ്രങ്ങളുമായി അടുപ്പമുണ്ടെന്ന അവകാശവാദവുമായി പല അവതാരങ്ങളും വരുമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി പിണറായി തന്നെ ചുമതലയേറ്റെടുത്തപ്പോള്‍ പറഞ്ഞിരുന്നത് അറം പറ്റിയ പോലെയായി. അധികാര കേന്ദ്രങ്ങളുടെ അരികു പറ്റി തട്ടിപ്പു നടത്തുന്ന ഒരു വനിതയും കൂട്ടാളികളും സര്‍ക്കാരിന് പൊല്ലാപ്പായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വകുപ്പ് കയ്യാളിയിരുന്ന ഉന്നതോദ്യോഗസ്ഥന് ഇവരുമായുള്ള ബന്ധം മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും എതിരായി പ്രതിപക്ഷം ആയുധമാക്കി കഴിഞ്ഞു. വക്രദൃഷ്ടി, എപ്പിസോഡ്: 1020.