Programs Vakradrishti

കാനത്തിന്റെ കരുതലും ജാഗ്രതയും

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിപക്ഷം ഒരുക്കിയ ആരോപണ ശരശയ്യയില്‍ കിടക്കുന്ന സര്‍ക്കാരിനെയും മുഖ്യമന്ത്രിയയെും പിന്തുണച്ച് ഒടുവില്‍ കാനം ഇറങ്ങി. ഇതോടെ വൈകിയാണെങ്കിലും ഒറ്റയ്ക്കല്ല മുന്നണി ഒപ്പമുണ്ട് എന്ന കരുതല്‍ ലഭിച്ചിട്ടുണ്ടാകണം പിണറായിക്ക്. ഏതെങ്കിലും ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ശ്രമിച്ചിട്ടില്ലല്ലോ എന്ന് പിന്തുണയ്ക്കുമ്പോഴും ഐ.ടി വകുപ്പിലുള്‍പ്പെടെ നടന്ന താത്കാലിക നിയമനങ്ങളിലടക്കം സുതാര്യത വേണമെന്നും കാനം ആവശ്യപ്പെട്ടു. പിന്തുണച്ചു കൊണ്ടുള്ള വിമര്‍ശനമാണ് കാനത്തിന്റേതെന്നര്‍ത്ഥം. വക്രദൃഷ്ടി, എപ്പിസോഡ്: 1022

Watch Mathrubhumi News on YouTube and subscribe regular updates.