Programs Vakradrishti

കോവിഡ് കാലത്തെ വിശ്വാസവും അവിശ്വാസവും

ഈ മാസം 27-ന് വിളിച്ചു ചേര്‍ക്കാനിരുന്ന ഒരു ദിവസത്തെ നിയമസഭാ സമ്മേളനം ഉപേക്ഷിച്ചു. സഭ കൂടുന്നത് കണ്ട് സര്‍ക്കാരിന്നെതിരെ രണ്ട് ഏറു പടക്കങ്ങളാണ് പ്രതിപക്ഷം കരുതി വെച്ചത്. സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയവും സ്പീക്കറെ നീക്കാനുള്ള പ്രമേയവും. ഇതിലേതെങ്കിലും ഈ സഭാ സമ്മേളനത്തിന്‍ എടുക്കേണ്ടതായും വരുമായിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് സമ്മേളനം മാറ്റിയത് സര്‍ക്കാരിന്റെ സഭയില്‍ നിന്നുള്ള ഒളിച്ചോട്ടമായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പൂട്ടല്ല നാലാം പൂട്ടും മറുവെട്ടുമാണെന്ന് പ്രതിപക്ഷം സംശയിക്കുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1031. രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.