Programs Vakradrishti

ശിവങ്കരഭാഷ്യമറിയാന്‍ എന്‍.ഐ.എ

വൈകിട്ട് അഞ്ചിന് ചോദ്യം ചെയ്യാന്‍ ഹാജരാകാനാണ് എന്‍.ഐ.എ എം.ശിവശങ്കരന്‍ ഐ.എ.എസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ നേരം പുലരും മുമ്പ് തന്നെ തിരുവനന്തപുരത്തെ വസതിയില്‍ നിന്നിറങ്ങി കൊച്ചിയ്ക്ക് വെച്ചു പിടിച്ചു ശിവശങ്കരന്‍. പതിവ് പോലെ കൂട്ടിന് ചാനല്‍ വണ്ടികളും. ഓഫീസ് തുറക്കും മുമ്പ് എന്‍.ഐ.എ ഓഫീസില്‍ എത്തി എന്നെ ഒന്ന് ചോദ്യം ചെയ്യൂ എന്നാവശ്യപ്പെട്ടു ശിവശങ്കരന്‍. ആത്മവിശ്വാസത്തിന് ഒരു കുറവും കാണിക്കാത്ത ശിവശങ്കരന്റെ ശരീര ഭാഷ കണ്ടിട്ട് ഒന്നും പിടികിട്ടുന്നില്ല. എന്‍.ഐ.എ ഇദ്ദേഹത്തെ പ്രതിയാക്കുമോ അതോ പ്രതികളോടുള്ള ഹിതവും അവിഹിതവുമായ വ്യക്തിബന്ധം മാത്രമെയുള്ളൂ എന്നേറ്റ് പറഞ്ഞ് മാപ്പു സാക്ഷിയാവുമോ. എല്ലാം കാണാനിരിക്കുന്നതേയുള്ളൂ. വക്രദൃഷ്ടി, എപ്പിസോഡ്: 1033.

Mathrubhumi News is now available on WhatsApp. Click here to subscribe.