Programs Vakradrishti

ഐസക്കിന്റെ മടിശ്ശീല മോഷ്ടിക്കാനും ഖജനാവ് ജീവനക്കാരന്‍

ഖജനാവിന്റെ സൂക്ഷിപ്പുകാരനായ ഡോ.തോമസ് ഐസ്‌ക്ക് മന്ത്രിയുടെ ട്രഷറിയില്‍ നിന്ന് ഖജനാവ് സൂക്ഷിപ്പുകാരനായ ഒരുദ്യോഗസ്ഥന്‍ രണ്ടു കോടി 75 ലക്ഷം രൂപ അടിച്ചു മാറ്റിയിരിക്കുന്നു. സംഭവം നടന്നത് സെക്രട്ടറിയേറ്റിന് സമീപം വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്ന്. ട്രഷറി അക്കൗണ്ടില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെയും അക്കൗണ്ടിലേക്ക് തുക വക മാറ്റി ഓണ്‍ലൈന്‍ റമ്മി കളിച്ചു നടന്ന ഉദ്യോഗസ്ഥനെ പോലീസ് തിരയുകയായിരുന്നു. അഭിഭാഷകന്റെ ഓഫീസിലിരുന്ന് ഇയാല്‍ മാധ്യമങ്ങളോട് സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ പോലീസ് പൊക്കി. ഐസക്കിന്റെ ഖജാനയില്‍ നിന്ന് ഇയാള്‍ തട്ടിപ്പ് നടത്തിയതെങ്ങനെ എന്ന് ഇപ്പോഴും അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് ധനവകുപ്പ്. വക്രദൃഷ്ടി, എപ്പിസോഡ്: 1040.