Programs Vakradrishti

രാഷ്ട്രീയമാപിനിയല്‍ ചൂടുയരുന്നു

പ്രതിപക്ഷത്തിന്റേതാകട്ടെ, മാധ്യമങ്ങളുടേതാകട്ടെ, രാഷ്ട്രീയ വിമര്‍ശനങ്ങളെ അതേ നാണയത്തില്‍ നേരിടാനുള്ള പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രി നടപ്പാക്കി തുടങ്ങി. പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ചീത്തയോട് ചീത്ത. സ്വര്‍ണകള്ളക്കടത്ത് കേസിനെയും സോളാര്‍ കേസിനെയും താരതമ്യം ചെയ്യാനുള്ള ശ്രമങ്ങളെ മുഖ്യമന്ത്രി നേരിട്ടത് ഞാന്‍ എണ്ണിയെണ്ണിപ്പറയണോ എന്നാണ്. പറഞ്ഞോ, എണ്ണിയെണ്ണി മറുപടി പറയാമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തലയും. പറഞ്ഞോ പറഞ്ഞോ എന്ന് ചെന്നിത്തലയ്ക്ക് വെറുതെ പറഞ്ഞാല്‍ മതി. പഴയ നാറ്റക്കേസുകലെല്ലാം വലിച്ചു വാരി പുറത്തിട്ടാല്‍ ചെന്നിത്തലയ്ക്ക് കുഴപ്പമൊന്നുമില്ല. കുഴപ്പമുള്ള വേറൊരാളുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 1043.