Programs Vakradrishti

സൈബറിടത്തിലെ പോരാളി ഷാജിമാര്‍

വാര്‍ത്താ സമ്മേളനത്തിലെ ചൂടില്‍ നിന്ന് പിണറായി മുഖ്യന്‍ അല്‍പം പിന്‍വാങ്ങിയ മട്ടുണ്ട്. രാഷ്ട്രീയാരോപണങ്ങളെ കുറിച്ചും സ്വര്‍ണക്കടത്ത് വിവാദത്തെ കുറിച്ചുമുള്ള ചോദ്യങ്ങളോട് മുഖ്യന്റെ അരിശത്തിന് പിന്നാലെ സൈബറിടങ്ങളിലെ പോരാളി സഖാക്കളുടെ ഇടപെടല്‍ നാണക്കേടായതിനെ തുടര്‍ന്നാണ് പിണറായി പ്രശ്‌നം തണുപ്പിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍ പെട്ടില്ലെങ്കിലും വിമര്‍ശനവും സംവാദവും ആരോഗ്യപരമാകണമെന്ന് മുഖ്യന്‍ അഭിപ്രായപ്പെട്ടു. അത്രയും നല്ലത്. നേതാക്കളുടെ വാക്കുകളില്‍ നിന്ന് തെറ്റായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന എല്ലാ പാര്‍ട്ടികളുടെയും സൈബര്‍ പോരാളികളെ നേര്‍ വഴിക്ക് നടത്തേണ്ട ബാധ്യത നേതാക്കള്‍ ഏറ്റെടുക്കണം. വക്രദൃഷ്ടി, എപ്പിസോഡ്: 1044.