Programs Vakradrishti

സൈബര്‍ ഒളിപ്പോരാളികളുടെ യുദ്ധമുറകള്‍

രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്ക്കരണവും സൈബറിടങ്ങളിലെ രാഷ്ട്രീയാക്രമണങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. ആരാണ് കൂടുതല്‍ മോശക്കാര്‍ എന്നതിലേ തര്‍ക്കമുള്ളൂ. മാധ്യമപ്രവര്‍ത്തകരെയടക്കം വ്യക്തിഹത്യനടത്തിയ സി.പി.എം. സൈബര്‍ പോരാളികളെ നിലയ്ക്ക് നിര്‍ത്തണമെന്ന ആവശ്യം വന്നപ്പോള്‍ മറ്റുള്ളവരുടെ സൈബര്‍ ആക്രമണമേറ്റവരുടെ നീണ്ട പട്ടിക നിരത്തി മുഖ്യമന്ത്രി. സ്വന്തം അണികള്‍ പോട്ടെ, ജനപ്രതിനിധികളെയെങ്കിലും ഉപദേശിച്ച് നന്നാക്കണമെന്ന മുഖ്യമന്ത്രിയുടെ ഉപദേശം പ്രതിപക്ഷ നേതാവ് ശിരസ്സാ വഹിച്ചിരിക്കുന്നു. ഞങ്ങള്‍ നന്നായിക്കോളാം. കൂട്ടത്തില്‍ നിങ്ങള്‍ക്ക് കൂടി നന്നാവാന്‍ പറ്റുമോ. പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി മുഖ്യമന്ത്രിയും സ്വീകരിക്കണം. വക്രദൃഷ്ടി, എപ്പിസോഡ്: 1046.