Programs Vakradrishti

സുകൃതം.. സുവര്‍ണം... നയിക്കാന്‍ ഉമ്മന്‍ചാണ്ടിയോ?

ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ ആഘോഷിക്കാനൊരുങ്ങുകയാണ്. ഉറ്റ ഗ്രൂപ്പ് അനുയായികളായ തിരുവഞ്ചൂരിന്റെയും കെ.സി.ജോസഫിന്റെയും ഒക്കെ നേതൃത്വത്തില്‍. പുതുപ്പള്ളിയെ അര നൂറ്റാണ്ടായി നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ ജൂബിലി ആഘോഷത്തിന് നല്‍കിയിരിക്കുന്ന പേര് സുകൃതം സുവര്‍ണം എന്നാണ്. കേരളരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും വീണ്ടും സുവര്‍ണകാലം വന്നാല്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ഉമ്മന്‍ചാണ്ടിയുണ്ടാവണം എന്ന ക്യാംപെയ്ന്‍ തുടങ്ങിയിട്ടുണ്ട് കോണ്‍ഗ്രസിനുള്ളിലും യു.ഡി.എഫിലും. വക്രദൃഷ്ടി, എപ്പിസോഡ്: 1066.