Programs Vakradrishti

കോവിഡ് വരെ പേടിക്കുന്ന പ്രതിപക്ഷം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തലസ്ഥാനത്തടക്കം പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് പ്രതിപക്ഷസമരം മൂലമാണെന്ന് മുഖ്യമന്ത്രിയുടെ ആരോപണത്തോടെ സമര തീക്ഷണതയ്ക്ക് കുറവ് വന്നിട്ടുണ്ട്. മാത്രമല്ല ഹൈക്കോടതിയും കോവിഡ് മാനദണ്ഡം പാലിക്കാത്ത ആള്‍ക്കൂട്ട സമരങ്ങളോട് വീണ്ടും വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. വൈറസ് വ്യാപനത്തിനുള്ള വഴി പ്രതിപക്ഷം ഒരുക്കികൊടുക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ആരോപണം. മന്ത്രിതോമസ് ഐസക്കിനും സുനില്‍ കുമാറിനും ഇ.പി ജയരാജനമുടക്കം കോവിഡ് വന്നതിന് കാരണം പ്രതിപക്ഷസമരമാണോ എന്നാണ് പ്രതിപക്ഷത്തിന്‍രെ മറു ചോദ്യം. സമരമുഖത്തുള്ള ഏതെങ്കിലും യു.ഡി.എഫ് നേതാക്കള്‍ക്ക് കോവിഡ് പിടികൂടിയിട്ടുണ്ടോ ഇല്ല. കോവിഡിന് വരെ പേടിയാണ് പ്രതിപക്ഷത്തെ. വക്രദൃഷ്ടി, എപ്പിസോഡ്: 1075.