Programs Vakradrishti

പ്രതിപക്ഷവും പ്രത്യക്ഷ സമരവും ചില സര്‍ക്കാര്‍ ഫലിതങ്ങളും

നാട്ടില്‍ മൂന്ന് പേര്‍ക്ക് മാത്രം കോവിഡ് ഉണ്ടായിരുന്ന കാലത്ത്, ഒന്ന് പുറത്തിറങ്ങാന്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും സമ്മതപത്രവും താമ്രപത്രവും വേണമായിരുന്നു. പഴംവാങ്ങാന്‍ പുറത്തിറങ്ങിയവര്‍ തൊട്ട് പിച്ചക്കാരെ വരെ പോലീസ് പൊക്കിയെടുത്ത് അമ്മാനമാടി. നാട്ടിലേക്ക് എത്താത്ത കോവിഡിനെ നേരിടാന്‍ ഭയങ്കര എള്ളുപ്പമായിരുന്നു. എന്നാല്‍ കോവിഡ് നാട്ടില്‍ പടര്‍ന്ന്, സമൂഹവ്യാപനത്തില്‍ സമ്പുഷ്ടമായി നില്‍ക്കുമ്പോള്‍ ഇതാ സര്‍ക്കാര്‍ പറയുന്നു ആര് വേണമെങ്കിലും ഇറങ്ങിക്കോളാന്‍ അതാണ് പറയുന്നത് ആകെ മുങ്ങിയാല്‍ പിന്നെ കുളിരില്ലെന്ന്. അതൊക്കെ പോട്ടെ, നമ്മുടെ പ്രതിപക്ഷം ചറപറാ സമരം നടത്തിയാണ് ഈ കോവിഡ് നാട്ടില്‍ പടര്‍ത്തിയത് എന്നൊരു ആക്ഷേപം സര്‍ക്കാരിനുണ്ട്. കോടതിയും പറഞ്ഞു വല്യസമരമൊന്നും വേണ്ടെന്ന്. അത് കേട്ട് യൂഡിഎഫ് പ്രത്യക്ഷസമരം നിര്‍ത്തുവാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു, കെപിസിസി അധ്യക്ഷനും പറഞ്ഞു. അപ്പോ കെ മുളീധരന്‍ എംപി പറഞ്ഞു അത് പറ്റത്തില്ലെന്ന്. ഇപ്പോ ദേ യൂഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ വളരെ സത്യസന്ധമായി കാര്യങ്ങള്‍ പറയുന്നു. കോവിഡ് വന്നാലും പോയാലും സര്‍ക്കാരിനെ താഴെയിറക്കും, അതാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 1083.