Programs Vakradrishti

ഐ ഫോണ്‍ ചലഞ്ച്

ഈത്തപ്പഴം വിറ്റതിന് പ്രോട്ടോക്കോള്‍ പറയുന്നവര്‍ എന്ത്‌കൊണ്ട് ഐഫോണ്‍ സമ്മാനമായി സ്വീകരിച്ച് പ്രതിപക്ഷ നേതാവിനെ കാണുന്നില്ല എന്നതായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഖാവിന്റെ പരിഭവം. മോശം പറയരുതല്ലോ യൂണിടാക്കില്‍ നിന്നും ഐഫോണ്‍ കൈപ്പറ്റിയെന്ന് ആരോപിക്കപ്പെട്ട പ്രതിപക്ഷ നേതാവിനെ എല്ലാവരും നന്നായി പൊരിച്ചു. ഐ ഗ്രൂപ്പ് ആയത് കൊണ്ടാണ് ഐ ഫോണ്‍ തന്നെ വാങ്ങിയതെന്ന് പരിഹസിച്ചു. എന്നാലിതാ ഐ ഫോണ്‍ ചലഞ്ചിന് ഇറങ്ങിയിരിക്കയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ്. മാനനഷ്ടത്തിന് കേസും കൊടുത്തു. വക്രദൃഷ്ടി, എപ്പിസോഡ്: 1084.