Programs Vakradrishti

കരണത്തടിക്കുന്ന പോലീസിനും കൂടി നൂറുരൂപാ പതക്കം

കൊല്ലം ചടയമംഗലത്ത് ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിനു പിന്നില്‍ യാത്ര ചെയ്ത വയോധികന്റെ കരണത്ത് പോലീസ് അടിച്ചു. ചടയമംഗലം സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ് ഐ ഷജീം ആണ് ഈ മാരക കുറ്റത്തിനെതിരെ ശക്തമായ നടപടിയെടുത്ത മഹാനായ ആ കാക്കിധാരി. ഹെല്‍മറ്റിലെങ്കില്‍ വയോധികന്റെ തലക്ക് ഏല്‍ക്കുന്ന പരിക്കിന്റെ ആഘാതം എത്രമാത്രമായിരിക്കുമെന്ന് അദ്ദേഹം വളരെ കൃത്യമായി ആ വൃദ്ധനെ അറിയിക്കുകയായിരുന്നു. മാതൃകാപരമായ ഈ പ്രവര്‍ത്തി നടത്തി കേരള പോലീസിന്റെ യശസ് ഈ കോവിഡ് കാലത്തും ഉയര്‍ത്തിപിടിച്ച ഷജീം സാറിന് കോവിഡ് വാരിയര്‍ പതക്കം നല്‍കണമെന്ന് വക്രദൃഷ്ടി ശുപാര്‍ശ ചെയ്യുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1085.