Programs Vakradrishti

ലൈഫും ചില അധോലോകത്തെ കളികളും

ലൈഫ് പദ്ധതിയും അധോലോക ഇടപാടുകളുമൊക്കെ നടക്കുന്നതിന് ഇടയില്‍, വിവാദ നായിക സ്വപ്നയെ ആരാണ് സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതെന്ന് ഒരു ചോദ്യം നേരത്തെയുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു ഏര്‍പ്പാടില്‍ തിനിക്ക് ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകത്ത് അറിയിച്ചത്. മാത്രമല്ല, തന്റെ ഓഫീസുമായി പോലും സ്വപ്നക്ക് ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാലിതാ അന്വേഷണ ഏജന്‍സി പറയുന്നു, പ്ലേസ്‌മെന്റ് ഏജന്‍സി വഴി ഒന്നുമല്ല സ്‌പേസ് പാര്‍ക്കില്‍ സ്വപ്നയുടെ നിയമനം നടന്നത്. സംഭവം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ശിവശങ്കര്‍ നേരിട്ട് നടത്തിയതാണത്രേ. എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍ ശരിയാണെങ്കില്‍ പിന്നെ മുഖ്യമന്ത്രി വെറുതെ നുണ പറഞ്ഞത് മാത്രം മിച്ചം. വക്രദൃഷ്ടി, എപ്പിസോഡ്: 1086.