Programs Vakradrishti

കോഴ, അന്വേഷണം, റിപ്പോര്‍ട്ട്: പിന്നെ ചില്ലറ അടവുകളും

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് അത്ര ചെറിയ കക്ഷികള്‍ ഒന്നുമല്ല. നിന്ന നില്‍പ്പില്‍ ഇകെ നായനാരെ വരെ വഞ്ചിച്ച് കരുണാകരനൊപ്പം ചേര്‍ന്ന കക്ഷികള്‍ ആണ്. മുന്നണിയിലും പാര്‍ട്ടിയിലും ഒരു പണി എവിടെ നിന്ന് വരുന്നുവെന്ന് നന്നായി മനസിലാക്കാനും അതനുസരിച്ച് തിരിച്ച് കൊടുക്കാനും നല്ല മിടുക്കാണ് ഇവര്‍ക്ക്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബാര്‍ക്കോഴ ആരോപണം വരികയും അന്നത്തെ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല ഈ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തപ്പോ തന്നെ ഒരു സമാന്തര അന്വേഷണം നടത്താന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചത്. കോഴ ആരോപണം സ്വന്തം മുന്നണിയില്‍ നിന്ന് തന്നെയെന്ന് അന്നേ ജോസ്‌മോനും കൂട്ടരും പറഞ്ഞിരുന്നു. അന്ന് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോ പുറത്തു വരുന്നത്. പിന്നെ റിപ്പോര്‍ട്ട് നിഷേധിക്കുന്നത് ഒക്കെ ഒരു അടവല്ലേ. വക്രദൃഷ്ടി, എപ്പിസോഡ്: 1093.